മൂവാറ്റുപുഴ: എസ്എസ്എഫ് കേരള സാഹിത്യോത്സവിലെ മത്സര പരിപാടികള്‍ക്ക് മൂവാറ്റുപുഴ പെഴക്കാപ്പിള്ളിയിലെ സാന്‍സിബാര്‍ നഗരിയില്‍ തുടക്കമായി. രണ്ടായിരം വിദ്യാര്‍ത്ഥികള്‍ 144 ഇനങ്ങളില്‍ 8 വിഭാഗങ്ങളിലായി മത്സരിക്കുന്നുണ്ട്. 13 വേദികളിലാണ് മത്സര പരിപാടികള്‍ നടക്കുന്നത്.
കലാപരിപാടികള്‍ക്ക് പുറമെ ചര്‍ച്ചകള്‍, പുസ്തക പ്രകാശനം എന്നിവയും നടക്കുന്നുണ്ട്. ഉച്ചക്ക് 2.30 ന് നടന്ന മാധ്യമ സെമിനാറില്‍ ദാമോദര്‍ പ്രസാദ്, ടി എം ഹര്ഷന്, സനീഷ് ഇളയിടത്ത്, രാം മോഹന്‍ പാലിയത്ത്, ടിഎ അലി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. വൈകീട്ട് 5 മണിക്ക് ഡോ. രാജാ ഹരിപ്രസാദ് സാംസ്കാരിക പ്രഭാഷണം നിര്‍വഹിച്ചു.
എകെ സി മുഹമ്മദ് ഫൈസി, എന്‍ എം സ്വാദിഖ് സഖാഫി, വി പി എം ബശീര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പെഴക്കാപ്പിള്ളി, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു. നാളെ സാഹിത്യോത്സവ് സമാപിക്കും. വൈകീട്ട് നാലിന് സമാപന സംഗമം നടക്കും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സമാപന സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് മുഖ്യാഥിതിയായി പങ്കെടുക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ സന്ദേശ പ്രഭാഷണം നടത്തും.എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം മുഹമ്മദ് സ്വാദിഖ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പെഴക്കാപ്പള്ളി, മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് വി എച്ച് അലി ദാരിമി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹാശിം തങ്ങള്‍, സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി, സമസ്ത ജില്ല പ്രസിഡണ്ട് കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, എസ് വൈ എസ് ജില്ല പ്രസിഡണ്ട് ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി, എസ് ജെ എം ജില്ല പ്രസിഡണ്ട് അഷ്റഫ് സഖാഫി, എസ് എം എ ജില്ല പ്രസിഡണ്ട് സിദ്ദീഖ് മുസ്ലിയാര്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിര്‍ സഖാഫി, എം മുഹമ്മദ് നിയാസ് , ഹാമിദലി സഖാഫി എന്നിവര്‍ സംസാരിക്കും.

