ഈസ്റ്റ് മാറാടി സ്കൂള്‍ ബസ് ഫണ്ട് ശേഖരിക്കുന്നതിനായി സ്കൂള്‍ വികസന സമിതി നടത്തുന്ന സമ്മാന കൂപ്പണിന്റെ വിതരണോദ്ഘാടനം സ്കൂള്‍ വികസന സമിതി ചെയര്മാന് ടി.വി അവിരാച്ചന്, ‘സ്നേഹത്തണല്‍’ കണ്ണന് ചങ്ങാലിമറ്റത്തിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
പി.ടി.എ.പ്രസിഡന്റ് സിനിജ സനില്‍, പി.ടി.എ വൈസ് പ്രസിഡന്റ് ബിജു ബേബി, മാതൃസംഗമം പ്രസിഡന്റ് ഗ്ലന്നി ഉലഹന്നന്‍ മറ്റ് പി.ടി.എ എക്്സിക്യൂട്ടീവ് അംഗങ്ങള്‍, ഹെഡ് മാസ്റ്റര്‍ അജയന് എ.എ, പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹിം മറ്റ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. 2023 ജനുവരി 26 ന് കൂപ്പണ്നറുക്കെടുപ്പ് നടക്കും.

