മൂവാറ്റുപുഴ: എഫ്സിസി വാഴപ്പിള്ളി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ ലൂയിസ് മരിയ (മറിയകുട്ടി 85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുര്ബാനയോടു കൂടി ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്ക്കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍. പരേത നെടിയശാല ഇടവക കാഞ്ഞിരക്കൊമ്പില്‍ പരേതരായ പൈലി – അന്ന ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: ജോസഫ് (നെടിയശാല), പൗലോസ് (തുടങ്ങനാട്), തോമസ് (നെടിയശാല), സിസ്റ്റര്‍ ഷെല്ലി എഫ്സിസി (ഏഴല്ലൂര്‍), പൗളി ടോമി (കടപ്ലാമറ്റം), പരേതരായ ബ്രിജിറ്റ് എബ്രാഹം കാഞ്ഞിരത്തിങ്കല്‍ (മാറിക), റോസക്കുട്ടി ചാക്കോ തുറയ്ക്കല്‍ (ആലക്കോട്). സഹോദരി പുത്രിമാര്‍: സിസ്റ്റര്‍ എല്‍സി ജോസ് എഫ്സിസി, സിസ്റ്റര്‍ ഡെന്നീസ് എഫ്സിസി (വിജയവാഡ). പരേത തെന്നത്തൂര്‍, നെയ്യശ്ശേരി, പൈങ്ങോട്ടൂര്‍, ഇഞ്ചത്തൊട്ടി, കലൂര്‍, വെളിയേല്‍ച്ചാല്‍, വണ്ടമറ്റം, ഞായപ്പിള്ളി, ഉടുമ്പന്നൂര്‍, എന്നീ ഭവനങ്ങളില്‍ അസിസ്റ്റന്റ് സുപ്പീരിയര്‍, നഴ്സറി അധ്യാപിക എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

