മൂവാറ്റുപുഴ ശാസ്ത്ര രംഗം ഉപജില്ല മത്സര വിജയികള്‍ക്ക് അനുമോദന യോഗം സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര രംഗം മുവാറ്റുപുഴ ഉപജില്ല സംഘടിപ്പിച്ച അനുമോദന യോഗം മുവാറ്റുപുഴ സെന്റ്: അഗസ്റ്റിന്‍സ് സ്കൂളില്‍ നടന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഉല്ലാസ് ഡി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിജയ ആര് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: ജിജി കെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷിബി മാത്യൂ, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജീവാരാജ്, ശാസ്ത്ര രംഗം കോര്‍ഡിനേറ്റര്‍ പ്രീജിത് ഒ. കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഉപജില്ലാ തല മത്സര വിജയികളായ 70 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്കി. സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ ആരതി അനുത്തമന്, ഹന്നാ മാഹിന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക പുരസ്കാരവും നല്കി.

