കോഴിക്കോട് പിഎന്‍ബി തട്ടിപ്പ് കേസില്‍ ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എല്‍ഡിഎഫ്. നഷ്ടമായ പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകള്‍ ഇന്ന് ഉപരോധിക്കും. തട്ടിപ്പില്‍ കോഴിക്കോട് കോര്പ്പറേഷന് പങ്കുണ്ടെന്നാരോപിച്ച് ഇന്ന് യുഡിഎഫ് കോര്പ്പറേഷന് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
സിപിഐഎം നല്കിയ ഈ മുന്നറിയിപ്പ് പിഎന്‍ബി പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ലിങ്ക് റോഡ്, നടക്കാവ് ശാഖകള്‍ക്ക് മുന്‍പിലും കോഴിക്കോട് സര്‍ക്കിള്‍ ഓഫിസിന് മുന്‍പിലും എല്‍ഡിഎഫ് ധര്‍ണ്ണ നടത്തും.
കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതില്‍ കോര്പ്പറേഷന് അധികൃതര്‍ക്കും പങ്കുണ്ടെന്നാണ് യുഡിഎഫ് ആരോപണം. ബാങ്കിന് മുന്‍പില്ല, കോര്പ്പറേഷന് മുന്‍പിലാണ് എല്‍ഡിഎഫ് സമരം നടത്തേണ്ടതെന്നും യുഡിഎഫ് പറയുന്നു.
കോഴിക്കോട് ലിങ്ക് റോഡ് പിഎന്‍ബി ശാഖയിലെ മുന്‍ മാനേജറായ എം.പി.റിജില്‍ 17 അക്കൗണ്ടുകളില്‍ നിന്നായി 12 കോടി 68 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ പണം എതൊക്കെ വഴിയിലൂടെ പോയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.


