മൂവാറ്റുപുഴ: കര്‍ഷക കൂട്ടക്കൊലക്കെതിരെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വിചിത്ര നടപടിക്കെതിരെയും സി.പി.ഐ. മുവാറ്റുപുഴ ടൗണ്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഉത്തര്‍ പ്രദേശില്‍ സമരം ചെയ്ത കര്‍ഷകരുടെ നേരെ വാഹനം ഇടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രദേശത്ത് ദേശീയ നേതാക്കന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും അറസ്റ്റ് ചെയ്യുന്ന നടപടിക്ക് എതിരെയുമാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.
നെഹ്റു പാര്‍ക്കില്‍ നടന്ന സമരം എ.ഐ.റ്റി.യു.സി. സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മറ്റി അംഗം പി.കെ. ബാബുരാജ്, നഗരസഭ കൗണ്‍സിലര്‍മാരായ ഫൗസിയ അലി, മീരാ കൃഷ്ണന്, നേതാക്കളായ വി.കെ.മണി, കെ.പ്രദീപ്, പി.വൈ. നൂറുദ്ദീന്‍, മുസ്തഫ കൊല്ലംകുടി, അസീസ് തെങ്ങുംതോട്ടം, എം.എം. ജോജി, കെ.എം. ഷാജി, ഹസ്സന് പാലാഴി, മിനി അഗസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.

