മൂവാറ്റുപുഴ: ഉറവക്കുഴി കൊല്ലംകുടി മുസ്തഫ കൊല്ലംകടി (70) നിര്യാതനായി. കബറടക്കം ഞായറാഴ്ച രാവിലെ 9 ന് പെരുമറ്റം ജുമാമസ്ജിദ് കബറിസ്ഥാനില്‍. മൂവാറ്റുപുഴ പൗര സമിതി പ്രസിഡന്റും സി.പി.ഐ കടവും പാട് ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു.
ശനിയാഴ്ച രാവിലെ താലൂക്ക് വികസന സമിതി യോഗത്തില്‍ സംബന്ധിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിലും തുടര്‍ന്ന് തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യമാര്‍: താഹിറ, പരേതയായ സുബൈദ. മക്കള്‍: ഫൈസല്‍, ഫാസില്‍, ഫസീല മരുമക്കള്‍: ഷഹന, സുഫിന, നിഷാദ്.

