മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പിറന്നത് മൂന്ന് കണ്മണികള്. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിസി ജോര്‍ജ്- ജോര്‍ജ്ജ് ആന്റണി ദമ്പതികള്‍ക്ക് കുഞ്ഞിക്കാല് കാണാന്‍ അവസരം കിട്ടിയത്. അതും ഒന്നല്ല മൂന്ന് കുട്ടികളുടെ. ഇരിങ്ങാലകുട സ്വദേശിനിയുടെ പ്രസവം മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലായിരുന്നു.
1987 മെയ് മാസത്തിലാണ് ഇരിങ്ങാലകുട കാട്ടൂര്‍ കുറ്റികാടന്‍ ജോര്‍ജ്ജ് ആന്റണിയും സിസ്സി ജോര്‍ജ്ജും ജീവിത പങ്കാളികളാവുന്നത്. ജോലി സംബന്ധമായി 18 വര്‍ഷത്തോളം ഗള്‍ഫില്‍. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലകുടയില്‍ സ്വന്തം ബിസിനസ്സ് നടത്തുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍. അത് ഗള്‍ഫിലും നാട്ടിലുമായി തുടര്‍ന്നു. ഇടയക്ക് ചികിത്സ നിര്‍ത്താനും ആലോചിച്ചു.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നിറുത്താതെയുള്ള രക്തസ്രാവം അലട്ടുന്നത്. ഒടുവില്‍ ഗര്‍ഭപാത്രം മാറ്റാനായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ചികിത്സ കഴിഞ്ഞപ്പോള്‍ അവിടത്തെ ഡോക്ടറാണ് കുട്ടികളുണ്ടാകുവാന്‍ താല്പര്യമുണ്ടെങ്കില് മൂവാറ്റുപുഴയിലെ സബൈന്‍ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചത്.

അങ്ങനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. നിരവധി ആരോഗ്യ കേന്ദ്രങ്ങളില്‍ പോയെങ്കിലും ഡോക്ടര്‍ സബൈനിനെ കണ്ട ആദ്യ നിമിഷം തന്നെ എനിക്ക് ഒരു ആത്മവിശ്വാസം കിട്ടി. ഞാന്‍ മാതാവിനോട് ഉള്ളൂരികി പ്രാര്‍ത്ഥിച്ചു. ഇക്കുറിയെങ്കിലും ചികിത്സ ഫലിക്കണേ… അതിന് ഫലം കണ്ടു നാലു മാസം കഴിഞ്ഞപ്പോള്‍ തന്നെ.. മൂന്ന് കുട്ടികളാണെന്ന് അറിഞ്ഞതോടെ യാത്ര ഒഴിവാക്കാന്‍ ഗൈനോക്കോളജി ഡോക്ടര്‍ രജ്ഞിത്തും നിര്‍ദേശിച്ചു.
അതോടെ ഞങ്ങള്‍ ആശുപത്രിയോട് ചേര്‍ന്ന് വീട് എടുത്ത് താമസം അരംഭിച്ചു. ഓരോ നിമിഷവും ഇന്നലെ പോലെ ഞാന്‍ ഓര്‍ക്കുന്നു. പ്രാര്‍ത്ഥനമാത്രമായിരുന്നു ആശ്രയം. ഒടുവില്‍ ഞങ്ങളുടെ ജീവിതത്തെ സഫലമാക്കി അവര്‍ എത്തി ജൂലൈ 22 ന്. മൂന്ന് പേരും… രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും.. രണ്ട് ആഴ്ച കഴിയുമ്പോള്‍ മൂന്ന് പേരും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് സുഖമായിരിക്കുന്നു.
മൂന്ന് പേര്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല, തൂക്കം ഒന്നര കിലോയ്ക്ക് മുകളിലും… ഗര്‍ഭ പാത്രം മാറ്റാന്‍ എത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറുടെ നിര്‍ദേശമാണ് ഞങ്ങളുടെ ജീവിതത്തിലെ നാഴികകല്ല് .. ഇതില്‍ പരം എന്ത് സുഖമാണ് ജീവിതത്തില്‍ ലഭിക്കാനുള്ളത്. 55 വയസില്‍ അമ്മയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം തന്നെയാണ്. അമ്മമാരാകാന്‍ കഴിയാത്ത എന്റെ സഹോദരിമാരോട് ചികിത്സ നിര്‍ത്തരുത് എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ…. സിസ്സിയുടെ വാക്കില്‍ ആത്മവിശ്വാസവും സന്തോഷവും മാത്രമല്ല ആശ്വാസ വിതുമ്പല്‍ കൂടി ഉണ്ട്. മൂവരെയും കൂട്ടി വീട്ടിലെത്തുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ മനം നിറയെ.
”സ്ത്രീ ജന്മം പുണ്യ ജന്മമാകുന്നത് അവള് മാതാവാകുന്നതോടെയെന്നാണ് നാട്ടുവിശ്വാസം. സ്ത്രീ പൂര്‍ണ്ണതയിലെത്തുന്നത് അമ്മയാകുന്നതോടെയെന്നും നാട്ടൂകാര്‍ പറയും. പക്ഷേ അമ്മയാകാന്‍ കഴിയാത്തവരുടെ വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു സിസ്സി ജോര്‍ജ് പറയുന്നു…. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് ഞാനും ഭര്‍ത്താവും ഇപ്പോള്‍ കടന്നു പോകുന്നത്. ചികിത്സിച്ച ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും ദൈവത്തോടും അങ്ങേയറ്റം കടപ്പെട്ടിരുക്കുന്നു. 59 വയസുള്ള ഭര്‍ത്താവ് ജോര്‍ജ്ജ് ആന്റണിക്കും പറയാനുള്ളത് ഇത് തന്നെ…”
വന്ധ്യത ചികിത്സയില്‍ ഇന്ത്യയില്‍ തന്നെ പ്രശ്തമായ ആശുപത്രിയാണ് മൂവാറ്റുപുഴയിലെ സബൈന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍. 2005 ല്‍ സര്‍ക്കാര്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് ഡോക്ടര്‍ സബൈന്‍ ശിവദാസ് സ്വകാര്യ വന്ധത്യ ചികിത്സ ആരംഭിക്കുന്നത്. 2015 ല്‍ 51 വയസുള്ള തൃപ്പൂണിത്തുറ സ്വദേശിനി സുജാത ശശിധരന് മൂന്ന് കുട്ടികള്‍ക്ക് ഈ ആശുപത്രിയില്‍ തന്നെ ജന്മം നല്‍കിയിട്ടുണ്ട്.
ജോലി എന്നതിനുപരി കുട്ടികളുണ്ടാകുവാന്‍ കൊതിക്കുക്കുന്നവര്‍ക്ക് ചികിത്സ നല്കാന് കഴിയുന്നതും അവര്‍ക്ക് ജീവിത സന്തോഷം നല്‍കുന്നതും ഒരു ഡോക്ടര്‍ എന്ന നിലയില്‍ വലിയ ആത്മസംതൃപ്തി നല്‍കുന്നതായി ഡോക്ടര്‍ സബൈന്‍ ശിവദാസും പറയുന്നു. ഡോക്ടര്‍ സബൈന്‍ ശിവദാസ്: 96560 11713, സിസ്സി ജോര്‍ജ്: 94950 46959.

