മൂവാറ്റുപുഴ: വോട്ടര്‍മാരില്‍ പരിപൂര്‍ണ വിശ്വാസമെന്നും ജയം ഉറപ്പാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന്. നിശബ്ദ പ്രചരണ ദിനത്തിലും തിരക്കൊഴിയാതെ വിവിധ വ്യക്തികളെ നേരില്‍ക്കണ്ട് വോട്ട് ഉറപ്പിച്ചു. ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുത്തു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിഞ്ഞതായും മാത്യു പറഞ്ഞു. പൈങ്ങോട്ടൂര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാത്യുവിന്റെ പ്രതികരണം.
മണ്ഡലത്തിലെ ഭൂരിഭാഗം വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്താനായി. എംഎല്‍എ ആയി തെരഞ്ഞെടുത്താല്‍ മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് മാത്യു പറഞ്ഞു.
സാധാരണക്കാരെയും കര്‍ഷകരെയും യുവജനങ്ങളെയും ദളിത്, ആദിവാസി, ഭിന്നശേഷി വിഭാഗങ്ങളെയും ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളുണ്ട്. അവയൊക്കെ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കും. മൂവാറ്റുപുഴയില്‍ വിജയം സുനിശ്ചിതമായിരിക്കുമെന്ന് മാത്യു പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമാണ് മൂവാറ്റുപുഴക്കാര്‍ക്ക് നഷ്ടമായത്. വികസന മുരടിപ്പിന്റെ അഞ്ചു വര്‍ഷങ്ങള്‍. മൂവാറ്റുപുഴയ്ക്ക് തിരിച്ചു വന്നേ പറ്റൂ. അതിനായി ജനങ്ങള്‍ തയാറെടുത്തു കഴിഞ്ഞതായി മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
പൈങ്ങോട്ടൂര്‍ ആയങ്കര അംഗന്‍വാടി 78-ാം നമ്പര്‍ ബൂത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍ നാടന്‍ വോട്ട് രേഖപ്പെടുത്തിയത്.


