മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂരില്‍ കളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ടും മുളവൂര്‍ സര്‍ക്കാര്‍ സ്കൂള്‍ ഗ്രൗണ്ട് നവീകരിക്കണമെന്നും ആവശ്യപ്പെട്ട് മുളവൂര്‍ ഫുട്ബോള്‍ ക്ലബ്ബ് ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസിന് നിവേദനം നല്കി.പഞ്ചായത്ത് മെമ്പര്‍മാരായ ഇ എം ഷാജി, എം.എ.നൗഷദ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മുളവൂര്‍ ഫുട്ബോള്‍ ക്ലബ്ബ് ഭാരവാഹികളായ താഹിര്‍ തുരുത്തേല്‍, അര്‍ഷാദ് ഇബ്രാഹിം , ഷിനാജ് വരിക്കാട്ട് , റമീസ് പുളിക്കകുടി , മിദ്ലാജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
ജില്ലയില്‍ ജനസാന്ദ്രത കൊണ്ട് ഏറ്റവും വലിയ പഞ്ചായത്തായ പായിപ്ര ഗ്രാമപഞ്ചായത്തില്‍ നിലവില്‍ പൊതു കളിസ്ഥലങ്ങള്‍ ഒന്നും ഇല്ല. നിരവധി കായിക താരങ്ങളെ നാടിന് സമ്മാനിച്ച പഞ്ചായത്തില്‍ പായിപ്രയിലും മുളവൂരിലെയും കായിക താരങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടുകളെയും സ്വകാര്യ ടര്ഫുകളെയുമാണ് കായിക പരിശീലനത്തിനും വിവിധ മത്സരങ്ങള്‍ക്കും ആശ്രയിക്കുന്നത്. പഞ്ചായത്തിന് സ്വന്തമായി കളിസ്ഥലം എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടുത്ത ദിവസം നടക്കുന്ന പഞ്ചായത്ത് ബജറ്റില്‍ കളിസ്ഥലം വാങ്ങുന്നതിന് ഫണ്ട് വക ഇരുത്തണമെന്ന ആവശ്യവും ഇതോടൊപ്പം മുളവൂര്‍ സര്‍ക്കാര്‍ സ്കൂളിന്റെ കളിസ്ഥലത്തിന് സംരക്ഷണ ഭിത്തിയും ഗ്രൗണ്ടിന് ചുറ്റും നിര്‍മിക്കണമെന്നും മുളവൂര്‍ ഫുട്ബോള്‍ ക്ലബ്ബ് ഭാരവാഹികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.