മുവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭ- കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷകള്‍ IBPMSമുഖേന കൈകാര്യം ചെയ്യുന്നതിന് ഓട്ടോ കാഡ്ഡ് പരിജ്ഞാനവും,രണ്ടു വര്‍ഷത്തെപ്രവര്‍ത്തി പരിചയവും ഉള്ള ഒരു സിവില്‍ ഡ്രാഫ്ട്മാന്റെ ഒഴിവിലേക്ക് നഗരസഭ അപേക്ഷകള്‍ ക്ഷണിച്ചു.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, ഓട്ടോ കാഡ്ഡ് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം 2021 നവംബര്‍ 11 ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.


