മുവാറ്റുപുഴ: കേരള ടഗ് ഓഫ് വാര് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും 2022- 2026 ലേക്കുള്ള തിരെഞ്ഞെടുപ്പും നടന്നു. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര് രാമനാഥന് അധ്യക്ഷന്‍ ആയി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ കെ എല്‍ ജോസഫ്, റിട്ടേണിംഗ് ഓഫീസര്‍ അഡ്വക്കറ്റ് എന്‍ രമേശ്, ജോണ്സണ് ജോസഫ്, പ്രൊഫസര്‍ രഘുനാഥ്, പ്രവീണ്‍ മാത്യു, തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കന്, വൈസ് പ്രസിഡന്റുമാരായി പ്രൊഫസര്‍ രഘുനാഥ്, ഷാജി ചെറിയാന്, സെക്രട്ടറി ആയി R രാമനാഥന്, ട്രഷറര്‍ ടെലിന് കെ തബ്ബി ജോയിന്റ് സെക്രട്ടറിമാരായി സിനോ P ബാബു പ്രവീണ്‍ മാത്യു സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ നോമിനി ആയി AG അനന്തകൃഷ്ണന് എന്നിവരെ തെരെഞ്ഞെടുത്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയി ജോണ്സണ് ജോസഫിനെ നോമിനേറ്റ് ചെയ്തു .
2022 ലെ ചാമ്പ്യന്‍ഷിപ്പുകള്‍ തീരുമാനിച്ചു.: സീനിയര്‍ 17-07-2022 പാലക്കാട്, അണ്ടര്‍ 17 28-08-2022, അണ്ടര്‍ 13 കാസര്‍ക്കോട് 03-08-2022, അണ്ടര്‍ 15 കാസര്‍ക്കോട്,04-08-2022, അണ്ടര്‍ 19 വയനാട് 07-08-2022 എന്നിവിടങ്ങളില്‍ നടക്കും.

