നീലേശ്വരം: ചോയ്യംങ്കോട് – നീലേശ്വരം മെക്കാഡം ടാറിംങ്ങ് നടപടി വേഗത്തിലാക്കണമെന്ന് തീയ്യക്ഷേമസഭ കൂവാറ്റി – കോട്ടക്കുന്ന് യുണിറ്റുകള്‍. ചോയ്യംങ്കോട് മുതല്‍ നീലേശ്വരം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. റോഡിന്റെ മെക്കാഡം ടാറിങ്ങ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വര്‍ഷങ്ങളായി നീട്ടികൊണ്ടു പോകുന്ന ദുരവസ്ഥയാണ് ഇപ്പോള്‍. അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണമെന്നും ടാറിങ്ങ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും തീയ്യക്ഷേമസഭ കൂവാറ്റി – കോട്ടക്കുന്ന് യൂണിറ്റുകളുടെ രൂപീകരണ യോഗത്തില്‍ ആവശ്യമുന്നയിച്ചു.
വര്‍ഷങ്ങളായി ജനങ്ങളെ ദുരിതത്തിലാക്കി കൊണ്ട് ടാറിങ്ങ് നടപടികളിലെ മെല്ലെപോക്കില്‍ യോഗം പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന തീയ്യക്ഷേമ കൂവാറ്റി, കോട്ടക്കുന്ന് യൂണിറ്റുകളുടെ രൂപീകരണ യോഗത്തില്‍ പുതുതായി മൂന്ന് കമ്മിറ്റികള്‍ നിലവില്‍ വന്നു. തീയ്യ സമുദായം നേരിടുന്ന സംവരണ നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയുള്ള പോരട്ടത്തിനും, സമുദായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചു.
തീയ്യക്ഷേമസഭ കൂവാറ്റി യൂണിറ്റ് പ്രസിഡന്റായി സി. ദാമോദരന്‍, സെക്രട്ടറിയായി പി രാജന് എന്നിവരെ തിരെഞ്ഞെടുത്തു. കൂവാറ്റി വനിതാ കമ്മിറ്റി പ്രസിഡന്റായി എം ഉഷ, സെക്രട്ടറിയായി ടി. ശ്യാമളയെയും തിരെഞ്ഞെടുത്തു. കോട്ടക്കുന്ന് വനിത കമ്മിറ്റി പ്രസിഡന്റായി സിന്ധു TV, സെക്രട്ടറിയായി സുനിത പി യെയും തെരെഞ്ഞെടുത്തു.

