ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനമാരംഭിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് അതിര്‍ത്തിയിലെ 9 ഗ്രാമപഞ്ചായത്തുകളിലും, ഒരു മുനിസിപ്പാലിറ്റി അതിര്‍ത്തിയിലും സാമൂഹ അടുക്കളയിലൂടെ കോവിഡ് ബാധിതരായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും.
സാമൂഹ അടുക്കളയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് എ എ അന്‍ഷാദ് നിര്‍വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് കെ പി രാമചന്ദ്രന്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, പ്രസിഡന്റ് ഫെബിന് പി മൂസ, ബ്ലോക്ക് ട്രഷറര്‍ റിയാസ് ഖാന്, സിപിഐഎം ഏരിയാ കമ്മറ്റി അംഗങ്ങളായ സി കെ സോമന്, കെ എന്‍ ജയപ്രകാശ്, വി കെ ഉമ്മര്‍, സിപിഐഎം ആവോലി ലോക്കല്‍ സെക്രട്ടറി എംജെ ഫാന്‍സിസ്, മുന്‍സിപ്പല്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി എം ഇബ്രാഹിം, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹാരിസ് പി എ, ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ രതീഷ് കെ കെ, രാഹുല്‍ ഇ ബി, മാഹിന്‍ ഷാ, വിജയ് കെ ബേബി, അഖില്‍ പ്രകാശ്, ഡിവൈഎഫ്ഐ മേഖല ഭാരവാഹികളായ അമല്‍ തിരുമേനി, ഷിയാസ് ചിറപ്പടി, എന്നിവര്‍ പങ്കെടുത്തു.


