സർവകലാശാലയിലെ സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥിനിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ കൂടുതൽ പേർ കുടുങ്ങും .കൈക്കൂലി വാങ്ങിയ സെക്ഷൻ അസിസ്റ്റന്റ് എൽസി സിജെ പണമാവശ്യപ്പെട്ട് വിദ്യാർത്ഥിനിയുമായി നടത്തിയ ഫോൺ സംഭാഷണം വിജിലൻസിന് ലഭിച്ചു. വിദ്യാർത്ഥിയുമായി നടത്തിയ ഫോൺ സന്ദേശം പുറത്ത് വന്നതോടെ അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജിലൻസ്.
വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ മറ്റ് ഉദ്യോഗസ്ഥർക്ക് ഫോൺ സംഭാഷണത്തിൽ വ്യക്തമായതിന്റ അടിസ്ഥനത്തിലാണ് വിജിലൻസ് തീരുമാനം.
എൽസിയുടെ നിയമനം സംബന്ധിച്ച അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് വിജിലൻസ് . എൽസിയെ നിയമിക്കാൻ ഇടതു സംഘടനയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതു സംബന്ധിച്ച കത്തും പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എംജി നിയമന രേഖകൾ സിൻഡിക്കേറ്റ് പരിശോധിക്കും.
തസ്തിക മാറ്റം വഴിയുളള അസിസ്റ്റന്റ് നിയമനത്തിൽ താഴ്ന്ന സ്കെയിലുളള എല്ലാ ജീവനക്കാരേയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2016 ജൂലൈയിൽ ഇടതു സംഘടന എംജി വിസിക്ക് നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. സർവകലാശാലയുള്ള സർവീസ് സംഘടനകളുടെ ആവശ്യപ്രകാരം ആകെ അസിസ്റ്റൻറ് ഒഴിവിൻറെ രണ്ട് ശതമാനത്തിൽ താഴ്ന്ന സ്കെയിലുളളവരെ പ്രമോഷൻ വഴി നിയമിക്കണമെന്ന് തീരുമാനമായിരുന്നു. പിന്നീടത് നാലുമായി ഉയർത്തുകയായിരുന്നു.
2017ൽ പുതുക്കിയ ഉത്തരവ് നിലവിൽ വന്നു. ഇതുപ്രകാരമാണ് എൽസിക്ക് നിയമനം ലഭിച്ചത്. 2016ൽ പിയൂൺ തസ്തികയിൽ നിയമനം ലഭിച്ചപ്പോൾ എൽസിക്ക് എസ്എസ്എൽസി യോഗ്യതയുണ്ടായിരുന്നില്ല. പിന്നീട് അസിസ്റ്റൻറായി നിയമനം ലഭിച്ചപ്പോൾ എസ്എസ്എൽസി- പ്ലസ്ടു തത്തുല്യയോഗ്യതയും എംജിയിൽ നിന്ന് റെഗുലർ ബിരുദവും എൽസി സ്വന്തമാക്കിയിരുന്നു. അതേസമയം അസിസ്റ്റന്റ് നിയമനത്തിനായി പിഎസ് സി നടത്തുന്ന വകുപ്പ് തല പരീക്ഷ എൽസി വിജയിച്ചിരുന്നില്ല. താരതമ്യേനെ എളുപ്പമായ ഈ പരീക്ഷയുടെ ഗുലർ ബിരുദമുളളയാൾ പസാകാത്തത് സംശയത്തോടെയാണ് വിജിലൻസ് നോക്കുന്നത്. വരും ദിവസങ്ങളിൽ എൽസി സിജെയുടെ ബിരുദവും നിയമനവും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം.


