ആലപ്പുഴ: എടത്വാ കൃഷിഭവന് പരിധിയില്‍ വരുന്ന ഇടചുങ്കം പാടത്ത് സംഭരിച്ചിരുന്ന 70 ക്വിന്റല്‍ നെല്ല് മോഷണം പോയി. സപ്ലൈകോയ്ക്ക് നല്‍കാനായി പാടത്ത് സൂക്ഷിച്ചിരുന്ന നെല്ലാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്. 1,88,650 രൂപയുടെ നെല്ലാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് വിവരം.
എടത്വാ കൊഴുവേലിക്കളം സിബിച്ചന്റെ പാടത്തെ നെല്ലാണ് മോഷണം പോയത്. പാടത്ത് കൂനകൂട്ടി സംഭരിച്ചിരുന്ന നെല്ല് രാത്രി വാഹനത്തിലെത്തി ചാക്കിലാക്കി കടത്തിയതാകാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എടത്വാ-തായങ്കരി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ചുങ്കം പാടത്ത് കഴിഞ്ഞ ദിവസമാണ് വിളവെടുപ്പ് ആരംഭിച്ചത്.
ശക്തമായ മഴയില്‍ പാടത്ത് നെല്ല് വീണ് കൃഷിനാശമുണ്ടായതിനിടയിലാണ് ഇപ്പോള്‍ വിളവെടുത്ത നെല്ലും മോഷണം പോയിരിക്കുന്നത്. സംഭവത്തിൽ എടത്വാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.