കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പഠനം തുടരാന്‍ ജാമ്യം വേണമെന്ന് പ്രതി അനുപമ, അപേക്ഷ തള്ളി കോടതി. ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി. വിദ്യാർത്ഥിയായ തന്റെ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു