ഉംപുന്‍ ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് തീരത്തോടടുക്കുന്നതിന്റെ സ്വാധീനം മൂലം ബംഗാളിലും ഒഡീഷയിലും മഴയും കാറ്റും വളരെ ശക്തമായതായി റിപ്പോര്‍ട്ട്. തീരങ്ങളില്‍ 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്.
ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാന ങ്ങളുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷ കണക്കിന് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തീരമേഖലകളില്‍ തിരമാല നാലഞ്ച് മീറ്റര്വരെയുയരാന് സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ വ്യാഴാഴ്ചവരെ കടലില്‍പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, എന്നിവിടങ്ങളില്‍ ഉംപുണ്‍ ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടാകുമെന്നും് മുന്നറിയിപ്പുണ്ട്. ജനങ്ങള്ക്ക്് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.