തിരുവനന്തപുരം: കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുറകോണം സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ആണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.
കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
by NEWS DESK 3
by NEWS DESK 3

