ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിച്ച് ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലാണ് ദാരുണ സംഭവം. തീപിടിത്തത്തില്‍ 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേര് വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 12ഓടെയാണ് ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്.
ആശുപത്രിക്ക് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങള്‍ ചേര്‍ന്നാണ് പുലര്‍ച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.