കോക്രോച്ച് മുവ്മെന്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വച്ചന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രതിപക്ഷത്തെ കൂട്ട് പിടിച്ചുള്ള ചില നിക്ഷിപ്ത താല്പര്യക്കാർ ആണ് ഇതിന് പിന്നിൽ. രാജ്യത്തിന്റെ ഉയർച്ചയ്ക്ക് തടസം നിൽക്കുകയാണ് ഇവർ. CJP നീക്കത്തിനെതിരെ ഐക്യത്തോടെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജിവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.
സോഷ്യൽ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.
ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും


