വധശ്രമ ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ നിര്‍ണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ലഭിച്ചു. ഇതിനുള്ള തെളിവ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ഫോണ്‍ ഹാജരാക്കാന്‍ ആകില്ല എന്ന് വ്യക്തമാക്കി ദിലീപ് നല്കിയ നോട്ടീസ് നിയമ വിരുദ്ധമാണെന്നാണ് പ്രോസിക്യൂഷന് വാദം. മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു എന്നാണ് ദിലീപിന്റെ മറുപടി. പ്രതിക്ക് എങ്ങനെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ ആകുമെന്ന പ്രോസിക്യൂഷന് ഉയര്‍ത്തും.
എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ട് മുന്‍പത്തെ ദിവസം ഫോണുകള്‍ ഫോറെന്‍സിക് പരിശോധനക്ക് അയച്ചതിലും പ്രോസിക്യൂഷന് സംശയം ഉയര്‍ത്തി.
അതേസമയം, കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. കേസ് ഇന്ന് 1.45 പരിഗണിക്കും. ഇന്ന് രാവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ചേംബറില്‍ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.


