പാലക്കാട്: ചെര്‍പ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരിൽ നടക്കുന്നത് പാർട്ടിയെ മനപ്പൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി എ കെ ബാലൻ.

ഇതിന് പിന്നിലെ ഗൂഢാലോചന എന്താണെന്നറിയാം. പറയേണ്ട സമയത്ത് പുറത്ത് പറയുമെന്നും എ കെ ബാലൻ പറഞ്ഞു. പരാതിയിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നിജസ്ഥിതി പുറത്ത് വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേസിൽ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി അപേക്ഷ നൽകും. സംഭവസ്ഥലത്തെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് പെൺകുട്ടിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രകാശനെ ഒറ്റപ്പാലം സബ്ജയിലിലേക്ക് മാറ്റി.


