തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സമ്പൂര്‍ണ മന്ത്രിസഭയിലെ അംഗങ്ങളുടെ ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ഗവർണർക്ക് കൈമാറി.. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസില്‍ നിന്നാണ്. രണ്ട് വനിതാ മന്ത്രിമാരാണ് വി.ഡി സതീശന് സര്‍ക്കാരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അര്‍ഹതയുള്ള പലരേയും മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ കഴിഞ്ഞില്ലന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
”മുഖ്യമന്ത്രിയോടൊപ്പം സമ്പൂര്‍ണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യം. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു, നാളെ 21 പേര് സത്യപ്രതിജ്ഞ ചെയ്യുമെന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അഞ്ച് മന്ത്രിമാരുള്ള മുസ്ലീം ലീഗ് ആണ് കൂടുതല്‍ പ്രാതിനിധ്യമുള്ള രണ്ടാമത്തെ കക്ഷി.
വി.ഡി സതീശന് പുറമേ രമേശ് ചെന്നിത്തല, കെ. മുരളീധരന്, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍. സ്പീക്കറായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനേയും തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കിയിരിക്കുന്നത്. അതേസമയം മാണി സി. കാപ്പന് പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല.


