ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ ആറുമാസം തികയ്ക്കില്ലെന്ന് മുതിർന്ന ഡിഎംകെ നേതാവും തിരുച്ചെന്തൂർ എംഎൽഎയുമായ അനിത ആര് രാധാകൃഷ്ണൻ.
ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ വിജയിയുടെ സഖ്യ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് മുന്‍ മന്ത്രി കൂടിയായ അദ്ദേഹം ഉന്നയിച്ചത്. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ വൈകാതെ തന്നെ ഭരണത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ തമിഴ്നാട്ടിൽ നടന്ന പാർട്ടി ചടങ്ങിൽ സംസാരിക്കവെ, വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് വിജയിച്ച ടിവികെ നേതാവ് ആദവ് അർജുനനെ രാധാകൃഷ്ണൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. വില്ലിവാക്കത്ത് നിന്ന് രാജിവെച്ച് തിരുച്ചെന്തൂരില്‍ നിന്ന് ജനവിധി തേടാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.


