പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനത്തിലെ പ്രതി പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടന്‍ ഡി എന്‍ എ പരിശോധനക്ക് വിധേയനാക്കും. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പരാതി നല്കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയില്‍, യുവതി പൊലീസിന് നല്കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.


