തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ഇടപെടലുമായി സംസ്ഥാന പൊലീസ്. സ്ത്രീധന പീഡന പരാതികള്‍ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത പ്രവര്‍ത്തനം തുടങ്ങി. പരാതികള്‍ അന്വേഷിക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറായി ആര് നിശാന്തിനി ഐപിഎസിനെ നിയമിച്ചു.
സ്ത്രീധനപീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കാനുള്ള അപരാജിത എന്ന സംവിധാനത്തിലൂടെ ഗാര്‍ഹിക പീഡന പരാതികളും ഇനി അറിയിക്കാം.
aparajitha.pol@kerala.gov.in എന്ന വെബ്സൈറ്റിലൂടെയും 9497996992 എന്ന നമ്പറിലുമാണ് പരാതികള്‍ അറിയിക്കേണ്ടത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കണ്ട്രോള് റൂമിലും പരാതികള്‍ നല്‍കാം. നമ്പരുകള്‍- 9497900999, 9497900286.


