കോട്ടയം: എന്തുവന്നാലും മനീതി സംഘടനയില്‍പ്പെട്ട 45 അംഗ യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് ഹിന്ദു ഐക്യ വേദിയടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പങ്കുവയ്ക്കുന്നത്. തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെയുള്ള നാമ ജപ പ്രതിഷേധം പോലെയുള്ള പ്രക്ഷേഭം സംഘടിപ്പിക്കാനാണ് നീക്കം.
ഇതുവരെ എത്തിയവരൊക്കെ മല കയറാതെ മടങ്ങിയതു പോലെ മനിതി സംഘവും മടങ്ങുമെന്നാണ് കെ പി ശശികല പറയുന്നത്. അയ്യപ്പന് തന്നെ ഇവരെ മടക്കി അയക്കാനുള്ള വഴി കാണുമെന്നാണ് ശശികല വ്യക്തമാക്കുന്നത്. നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. യുവതികള്‍ മല കയറാതിരിക്കാനുള്ള മാര്‍ഗം അയ്യപ്പന് തന്നെ കണ്ടെത്തും. ചിലപ്പോള്‍ അവര്‍ക്ക് തന്നെ സദ്ബുദ്ധി തോന്നി മടങ്ങി പോകാം. ചിലപ്പോള്‍ പൊലീസിനായിരിക്കും അങ്ങനെ തോന്നുക. എന്തായാലും യുവതികള്‍ മല കയറില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.


