കൊവിഡ് വ്യാപനം കണക്കാക്കാതെ കീം പരീക്ഷ നടത്തിയത് നടപടി ശരിയായില്ലെന്ന് കെഎടിഎ ആവശ്യപ്പെട്ടു. നീറ്റ് എക്സാം പോലും മാറ്റിവെച്ചിരിക്കുന്ന ഈ സമയത്ത് സംസ്ഥാന എന്‍ഡ്രന്‍സ് കമ്മീഷണര്‍ ധൃതി പിടിച്ച് ജൂലൈ 16ന് തന്നെ കിം പരീക്ഷ നടത്തിയത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. അനാവശ്യ ധൃതിയും പിടിപ്പ് കേടുമാണ് ഈ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് കൊറോണ പകര്‍ച്ച ഭയപ്പാട് സൃഷ്ടിക്കാന്‍ ഇടയാക്കിയത്. എസ്.എസ്.എല്‍.സി – ഹയര്‍ സെക്കന്ററി പരീക്ഷകളുടെ സമയത്തും അധ്യാപക സംഘടനയായ ഇത് ഇപ്പോള്‍ കെഎടിഎ ഒഴിവാക്കണമെന്ന് പറഞ്ഞപ്പോള്‍ ആക്ഷേപിച്ച് തള്ളിയവര്‍ കീം പരീക്ഷയെയും നടത്തി തീര്‍ത്ത് മിടുക്കു കാണിക്കുന്ന വ്യഗ്രതയാണ് കാണിച്ചത്. പരീക്ഷ സെന്റെറുകളില്‍ തങ്ങളുടെ കുട്ടികളുമായി എത്തിയ രക്ഷിതാക്കള്‍ക്ക് കൂട്ടം കൂടി നിന്നു എന്ന പേരില്‍ കേസ് എടുക്കാന്‍ തീരുമാനിച്ച ആഭ്യന്തര വകുപ്പ് ഇത്തരം സാഹചര്യം കൊറോണ തീവ്ര വ്യാപന സമയത്ത് ഉണ്ടാക്കി വെച്ച് സുഹ വ്യാപനത്തിന് നേതൃത്യം കൊടുത്ത എന്‍ഡ്രന്‍സ് കമ്മീഷണറെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുക്കേണ്ടതെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എ.വി. ഇന്ദു ലാല്‍ ആവശ്യപ്പെട്ടു.

