ശക്തന് ബസ് സ്റ്റാന്റില്‍ മദ്യപാനികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നടത്തറ സ്വദേശി നിഥിന്, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കൈത്തണ്ടയിലാണ് മുറിവേറ്റത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. അക്രമം നടത്തിയ ശേഷം ഇയാള്‍ സ്വയം കൈ മുറിച്ചു. ആക്രമണം തടയുന്നതിനിടെയാണ് മുരളിക്ക് പരിക്കേറ്റത്.
ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. പരുക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


