കോട്ടയം: ഏറ്റുമാനൂരില്‍ കാറിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ച കേസില്‍ പേരൂര്‍ സ്വദേശി ഷോണ്‍ മാത്യുവിന് അഞ്ചു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. 2019 മാര്‍ച്ച് നാലിനാണ് അപകടം നടന്നത്. അപകടത്തില്‍ കാവുംപാടം കോളനിയില്‍ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവരാണ് മരിച്ചത്. മകള്‍ നൈനുവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കോട്ടയം അഡീഷനല്‍ സെഷന് ജഡ്ജി സാനു എസ് പണിക്കരാണ് കേസില്‍ വിധി പറഞ്ഞത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാര്‍, നടന്നുപോകുകയായിരുന്ന മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും 10 മീറ്ററോളം ദൂരേക്കു തെറിച്ചു പോയി. ഏറ്റുമാനൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്.


