ചുട്ടുപൊള്ളുന്ന ഈ വേനല്‍ക്കാലത്ത് തണുത്ത വെള്ളം കൊതി തീരും വരെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ കൊണ്ട് കുടിച്ചിറക്കാന്‍ ലാല്സണിന് പറഞ്ഞറിയിക്കാനാവാത്ത ആഗ്രഹമുണ്ട്, എന്നാല്‍ അന്നനാളം വികസിപ്പിക്കുന്ന ശസ്ത്രക്രിയ അഞ്ചാം വട്ടവും പരാജയപ്പെട്ടുവെന്ന ദുഖ:വാര്‍ത്തയാണ് കൂട്ടുകാര്‍ക്കായി അദ്ദേഹം ഫേസ്ബുക്കിലൂടെ നല്‍കുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടില്ലെന്ന് ഡോക്ടര്‍മാരില്‍ വിശസ്വാസമര്പ്പിച്ച് ലാല്സണ് അഭിപ്രായപ്പെടുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും തനിക്ക് കൂട്ടായിവേണമെന്ന് ആവശ്യപ്പെട്ട് ലാല്സണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികള്‍ വായിക്കാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കടുത്ത ചൂട് എന്നെയും തളര്‍ത്തുന്നുണ്ട്. വരണ്ടുണങ്ങിയ ചുണ്ടുകള്‍ ഒരു നനവിനായി ദഹിക്കുന്നുണ്ട്… അതെ രാത്രി ഒരു മണി ആവുന്നു വല്ലാത്ത ദാഹം ഉറക്കമില്ലാതായ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഞാന്‍ പ്രദീക്ഷയോടെ കാത്തിരിക്കുകയാണ് ഇതുപോലെ തൊണ്ട വരളുമ്ബോള് ആക്രാന്തത്തോടെ വെള്ളം കുടിക്കുന്ന ദിവസത്തിനായി…. രണ്ട് ദിവസമായി ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്നിട്ട്. അന്നനാളം വികസിപ്പിക്കുന്ന ട്രീറ്റ്മെന്റ് അഞ്ചാം തവണയും പരാജയപെട്ടു. വെള്ളം ഇറക്കാന്‍ സാധിച്ചില്ല ഒരുപാടു പ്രദീക്ഷ ഉണ്ടായിരുന്നു ഇപ്രാവശ്യം പക്ഷെ സാധിച്ചില്ല…. ഇനി അന്നനാളം വികസിപ്പിക്കുന്ന ട്രീറ്റ്മെന്റ് തുടരേണ്ട കാര്യമില്ല എന്നാണ് ഡോക്ടറുടെ നിഗമനം കാരണം അതുകൊണ്ട് ഉപകാരം ഇല്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അനസ്തേഷ്യ തന്നു ഓര്മ കെടുത്തിയ ശേഷം അന്നനാളം വഴി ഒരു ട്യൂബ് ഇറക്കി അടഞ്ഞു പോയ അന്നനാളം പല ഘട്ടങ്ങളില്‍ ആയി കുറേശെ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍ പറഞ്ഞു അന്നനാളത്തില്‍ ട്യൂബ് ഇറക്കി ആ ട്യൂബ് പുറത്തെടുക്കുന്ന അതെ നിമിഷം അന്നനാളം വീണ്ടും അടഞ്ഞു പോകുകയാണ് ചെയ്യുന്നത് അഞ്ചു പ്രാവശ്യവും പരാജയപെട്ടതുകൊണ്ടു ഇനി ഈ ട്രീറ്റ്മെന്റ് ഫലപ്രദമല്ല. പക്ഷെ ഞാന്‍ തോറ്റു കൊടുക്കാന്‍ തയ്യരല്ല ഒരു മാസം കഴിഞ്ഞു ഇനി എന്ത് ചെയ്യാന്‍ സാധിക്കും എന്ന് എല്ലാ ഡിപ്പാര്‍ട്മെന്റ് ആയി ആലോചിച്ചു ഡിസിഷന്‍ എടുക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. ഡോക്ടര്‍ ഒരു സര്‍ജറി ആണ് ഉദ്ദേശിച്ചത് പക്ഷെ അതിനു റിസ്ക് കൂടുതല്‍ ആണ് എന്ന് ഡോക്ടര്‍ തന്നെ പറയുന്നുണ്ട്. കാരണം എനിക്ക് തൊണ്ടയില്‍ ഇപ്പോള്‍ തന്നെ ഒരു സര്‍ജറി കഴിഞ്ഞതാണ് എട്ടു മണിക്കൂര്‍ നീണ്ട ആ സര്‍ജറിയിലൂടെ പന്ത്രണ്ടു മുഴകള്‍ പുറത്തെടുത്തു കൂടാതെ മുപ്പതു ഹൈ ഡോസ് റേഡിയേഷന് ആണ് എനിക്ക് തൊണ്ടയില്‍ നല്‍കിയത് അതുകൊണ്ട് അന്നനാളം മുഴുവന്‍ വെന്തു കരിഞ്ഞു ഇരിക്കുകയാണ്…. ഈ സര്‍ജറി എന്നു പറയുന്നത് അന്നനാളത്തിനുള്ളില്‍ ഒരു ട്യൂബ് ഇറക്കി ഫിറ്റ് ചെയ്തു അന്നനാളം തുന്നി ചേര്‍ക്കുന്നതാണ് എന്നാല്‍ ഇങ്ങനെ വെന്തു കരിഞ്ഞു ഇരിക്കുന്ന അന്നനാളം തുന്നിച്ചേര്‍ക്കാനും അതുപോലെ അതു ഉണങ്ങിവരാനും ബുദ്ധിമുട്ടു ഉണ്ട് ഒപ്പം വോക്കല്‍ കോഡിന് കേടുപാടുകള്‍ സംഭവിച്ചു ശബ്ദം പൂര്‍ണമായും നഷ്ടപ്പെടാനും സാധ്യത ഉണ്ട്. പക്ഷ ഇതൊന്നും കേട്ടു പേടിക്കാന്‍ ഞാന്‍ തയ്യാറല്ല ആലോചിച്ചു നല്ല ട്രീറ്റ്മെന്റ് എടുക്കും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം…… കാരണം ഈ നിമിഷം അത്രയും ദാഹം സഹിച്ചുകൊണ്ടാണ് ഞാന്‍ ടൈപ്പ് ചെയ്യുന്നത്….. ഭക്ഷണം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല പക്ഷെ വെള്ളം എനിക്കതു കുടിച്ചേ പറ്റു ഇന്നല്ലെങ്കില്‍ നാളെ എന്ന് വിചാരിച്ചു ഞാന്‍ ഒരു വര്‍ഷത്തിന് മുകളില്‍ ആയി കാത്തിരിക്കുന്നു ഇനി വിജയത്തിന്റെ നാള് വഴികള്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു നിങ്ങളും പ്രാര്‍ത്ഥിക്കണം. നല്ല ട്രീറ്റ്മെന്റ് തിരഞ്ഞെടുക്കാന്‍ ഒപ്പം ആ ട്രീറ്റ്മെന്റ് വിജയമാക്കാന്‍…നിങ്ങളുടെ പ്രാര്‍ത്ഥനയും, സ്നേഹവും, സഹായവും ആയിരുന്നു എന്റെ ഊര്‍ജം… തോറ്റുകൊടുക്കാതിരിക്കാനുള്ള ഊര്‍ജം…. ഇപ്പോള്‍ വയറില്‍ ഇട്ട ട്യൂബ് ലീക്ക് ആണ് എന്നുള്ള പ്രോബ്ലം കൂടി ഉണ്ട്… ട്യൂബില്‍ കൂടി എടുക്കുന്ന ഫീഡ് വയറില്‍ ട്യൂബ് ഇടാന്‍ ഇട്ട ഹോളില്‍ കൂടി പുറത്തുവരുന്നുണ്ട്….. പക്ഷെ തോറ്റുകൊടുക്കില്ല….. ജീവിതം പൊരുതി നേടാന്‍ ഉള്ളതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു…. പൊരുതി നേടുക തന്നെ ചെയ്യും
സ്നേഹം മാത്രം
ലാല്സണ് പുള്ളു
കടുത്ത ചൂട് എന്നെയും തളർത്തുന്നുണ്ട്. വരണ്ടുണങ്ങിയ ചുണ്ടുകൾ ഒരു നനവിനായി ദഹിക്കുന്നുണ്ട്… അതെ രാത്രി ഒരു മണി ആവുന്നു…
Posted by Lalson Pullu on Monday, March 11, 2019

