കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി തള്ളിയ വിചാരണ കോടതി തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വ്യക്തമാക്കി. വേണമെങ്കില്‍ ദിലീപിനോ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാം. ഒരിക്കലും കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍ഫോണുകള്‍, ലാപ്ടോപ്പുകള്, കമ്ബ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ പകര്‍ത്തിയിരുന്ന തെളിവുകളുടെ പകര്‍പ്പുകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്നും വാദിച്ച പ്രോസിക്യൂഷന് ഇത് ദിലീപിന് കൈമാറുന്നത് സാക്ഷികളെയടക്കം സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമിടയാക്കാമെന്നും കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.


