കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഒന്നാം സമ്മാനമായ 25 കോടിയുടെ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്നും നാഗരാജ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. പനമരത്തെ എസ് ജെ ലക്കി സെന്ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്ററിലെ ഏജന്റ്. വയനാട് ജില്ലയിൽ ആണോ അതോ, ഇവിടെ നിന്നും മറ്റാരെങ്കിലും എടുത്ത് വിറ്റ ടിക്കറ്റിനാണോ ഒന്നാം സമ്മാനം എന്നത് കാത്തിരുന്നത് അറിയേണ്ടിയിരിക്കുന്നു.
രണ്ടാം സമ്മാനം TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്ന നമ്പറുകൾക്കാണ് 1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ TA 109437, TB 465842,TC 147286,TD 796695,TE 208023,TG 301775, TH 564251.ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.


