കൊച്ചി: ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീച്ചിപിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതിയെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്ന് വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന് പറഞ്ഞു. പരാതി നല്കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത്തിന് എറണാകുളം സെന്‍ട്രല്‍ പോലീസിനെ കേരള വനിതാ കമ്മിഷന് വിമർശിച്ചു. സിഐയെ ഫോണില്‍ വിളിച്ച് കമ്മിഷന് താക്കീത് നൽകുകയും ഈ കാര്യത്തില്‍ പ്രതിക്കെതിരായ നടപടി എത്രയും വേഗം സ്വാവകാരിക്കണമെന്നും ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് വനിതാ കമ്മീഷൻ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനാ 376 ാം വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്, സ്ത്രീസമൂഹത്തിനിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കമ്മിഷന് പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തില്‍ മാര്ട്ടിന് ജോസഫ് പുലിക്കോട്ടിൽ എന്ന പ്രതിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ഇയാളുടെ ഉന്നത ബന്ധം കൊണ്ടാണെന്നും പെൺകുട്ടി പറഞ്ഞു.
കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന ഇയാൾക്കൊപ്പം ഫ്ലാറ്റില്‍ താമസം തുടങ്ങിയത്. എന്നാല്‍ ഫെബ്രുവരി മുതല്‍ ഇയാൾ ഉപദ്രവിക്കുകയായിരുന്നെന്ന് യുവതിയുടെ പറഞ്ഞു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ലാറ്റില്‍ കഴിഞ്ഞത്. ഇയാൾ ഫ്ലാറ്റിൽ ഇല്ലാതിരുന്ന ഒരു ദിവസമാണ് യുവതി അവിടെ നിന്നും രക്ഷപെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നാണ് പെൺകുട്ടിയുടെ പരാതി.


