കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ശാരീകമായും മാനസികമായും ഉപദ്രവിക്കുനെന്ന് പരാതി. കേരളാ വനിതാ കമ്മിഷന് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തു. വിഷയം സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം സമര്പ്പികാണാമെന്നും ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
സംഭവത്തിൻ്റെ നിജസ്ഥിതിസംബന്ധിച്ച് റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കുവാനും ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും കമ്മിഷന് നിര്‍ദേശം നൽകിയിട്ടുണ്ട്. യുവതി മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ തൽക്കാലം താമസസൗകര്യമൊരുക്കാനും ചെയര്‍പേഴ്സണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് അനുമതി നല്കി.


