സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ മാളുവിനാണ് മര്‍ദ്ദനമേറ്റത്. ഡോക്ടറെ മര്‍ദിച്ച പ്രതികളിലൊരാള്‍ പിടിയില്‍. റഷീദ് എന്നയാളാണ് പിടിയിലായത്. രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. വരി നില്‍ക്കാതെ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. ആക്രമണ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നും ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒപി ബഹിഷ്കരിച്ചാണ് പ്രതിഷേധം.


