തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്. ചാലക്കുടിയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ആശങ്ക അറിയിച്ചു. എന്നാല്‍ ചാലക്കുടിയില്‍ പി രാജീവനേയും സാജു പോളിനേയും പരിഗണിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും കമ്മിറ്റി അറിയിച്ചു. ഇന്നസെന്റ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന കമ്മറ്റിക്ക് വിട്ടു.

