തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് മുന്നില്‍. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്റെ മുന്നേറ്റം. 80 ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. 47 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നിലാണ്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വീണ ജോർജ്, എം ബി രാജേഷ്, കെബി ഗണേഷ്കുമാർ, റോഷി അഗസ്റ്റിന് എന്നിവര്‍ പിന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിലാണ്. പയ്യന്നൂരിൽ ടി ഐ മധുസൂദനനാണ് മുന്നിൽ. പാലായിൽ ജോസ് കെ മാണി പിന്നിലാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ചിറയിൻകീഴ് ആദ്യറൗണ്ടില്‍ രമ്യ ഹരിദാസാണ് ലീഡ് ചെയ്യുന്നത്. തളിപ്പറമ്പിൽ പി കെ ശ്യാമള മുന്നിലാണ്.


