കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് പെയിന്റിംഗ്, സ്ക്ള്‍പ്ചര്‍, മോഹിനിയാട്ടം വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പെയിന്റിംഗ് വിഭാഗത്തിലേക്ക് അഭിമുഖം ഈ മാസം 29ന് ഉച്ചയ്ക്ക് 12 മണിക്കും സ്ക്ള്‍പ്ചര്‍ വിഭാഗത്തിലേക്ക് 30ന് രാവിലെ 10 മണിക്കും മോഹിനിയാട്ടത്തിന് ഉച്ചക്ക് 2 മണിക്കും അഭിമുഖം നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം ഹാജരാകണം. പരമാവധി മാസവേതനം 29025 രൂപ. യോഗ്യത: ഒന്നാം ക്ലാസ് /രണ്ടാം ക്ലാസ്സോടെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2779757. ഇ മെയില്‍ : rlvcollegetripunithura@gmail.com