ചെന്നൈ: വിജയ് നായകനാവുന്ന ജനനായകന് സിനിമയുടെ റിലീസ് സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മാതാവ്. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിര്‍മാതാവ് വെങ്കിട്ട് കെ.നാരായണനാണ് സിനിമയുടെ റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് നല്‍കിയത്.
സിനിമ ഇപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വിജയിയെ അറിയാമെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നയാളാണ് തമിഴ്താരമെന്നും അദ്ദേഹം പറഞ്ഞു. വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്നാടിനെ അടയാളപ്പെടുത്തുന്നതാവും സിനിമയെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ നിര്ഭാഗമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.


