സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ധർമടം സ്വദേശിനി ആസിയ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആസിയയെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
ന്യൂമോണിയ കൂടി ബാധിച്ചതോടെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ വെച്ച് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 4 ദിവസമായി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ആസിയ. ആസിയയുടെ ഭർത്താവിനും രണ്ട് മക്കള്‍ക്കും ഒരു കൊച്ചുമകനും രോഗം സ്ഥിരീകരിച്ചിട്ടുള്ളതായാണ് സൂചന.


