മൂവാറ്റുപുഴ: കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ സ്നേഹനിധി സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ജില്ലാ ചെയര്മാന് സി എന്‍ മോഹനന് ഉദ്ഘാടനം ചെയ്തു. കനിവ് ഏരിയ ചെയര്മാന് എം എ സഹീര്‍ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പിആര്‍ മുരളീധരന്, ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയന്‍, കനിവ് ഏരിയ സെക്രട്ടറി എം ആര് പ്രഭാകരന്, ഏരിയ ട്രഷറര്‍ വി കെ ഉമ്മര്‍, പി എം ഇസ്മയില്‍, ഡോ. ഷാജഹാന്, വീനസ് കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് ആക്ടീവ സ്കൂട്ടര്‍, സ്വര്‍ണ്ണനാണയങ്ങള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന് തുടങ്ങിയവയുള്‍പ്പെടെ 100 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.