വായു മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു പാരിസ്ഥിതിക ആശങ്കയാണ്. വായു മലിനീകരണം ചിലതരം ക്യാൻസറുകളുടെയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും മാത്രമല്ല ഗർഭകാല ആരോഗ്യത്തെും ബാധിക്കുന്നു. വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം.
വായു മലിനീകരണം ഗർഭിണികൾക്കും ഗർഭപിണ്ഡത്തിനും ദോഷകരമാകും. ഗർഭകാലത്ത് സൂക്ഷ്മ കണികകൾ, നൈട്രജൻ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ മലിനീകരണ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് നിരവധി പ്രതികൂല ഫലങ്ങൾക്ക് കാരണമാകും. അകാല പ്രസവവും വായു മലിനീകരണവും തമ്മിലുള്ള ബന്ധം അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി.
‘കോർട്ടെക്സോളോൺ’, ‘ലൈസോപിഇ (20:3)’ എന്നീ രണ്ട് പദാർത്ഥങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതായി എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇവ അകാല ജനന സാധ്യത വർദ്ധിപ്പിക്കും. വായു മലിനീകരണവും അകാല ജനനവും തമ്മിൽ ബന്ധമുള്ളതായി പഠനത്തിൽ പറയുന്നു.