ഇസ്രായേൽ: ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകരമായേക്കാമെന്ന് ഇസ്രായേലിലെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഇത് വാക്സിനെ മറികടന്നേക്കാമെന്നണ് വിദഗ്ധ സമിതി പറയുന്നത്. ഡെല്‍റ്റ വകഭേദം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടാവുന്ന നേരിയ രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് വാക്സിന് കാര്യക്ഷമം ആകണം എന്നിലാണ് പ്രാഥമിക സൂചനകളെന്ന് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
ലോകത്ത് അതിവേഗത്തില്‍ വാക്സിനേഷന് നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍. എന്നാല്‍ അടുത്തിടെ പ്രതിദിന കോവിഡ് കേസുകള്‍ 300 ആയി വര്‍ധിച്ചിരുന്നു. ഇത് ഡെല്‍റ്റ വകഭേദം കൊണ്ടാണെന്നാണ് കണ്ടെത്തല്‍. അതെസമയം, വാക്സിന് ഫലപ്രദമല്ല എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് കീഴിലുള്ള ദേശീയ വിദഗ്ധ സമിതി ചെയര്മാന് റാന്‍ ബാലിസെര്‍ പറയുന്നു.
വാക്സിന് സ്വീകരിച്ചവരില്‍ കുറച്ചു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതും വ്യത്യസ്ത സ്ഥലങ്ങളിലാണ് രോഗബാധിതരേ കണ്ടെത്തിയിട്ടുള്ളത്.


