കൊച്ചി: 18 വയസ്സിന് മുകളിലുള്ളവർക്ക് ഫസ്റ്റ് ഡോസ് വാക്സിൻ കൗൺസിലർമാരും അശാ പ്രവർത്തകരും മുഖാന്തിരം സ്പോട്ട് വാക്സിനേഷൻ നൽകുമെന്ന് തെറ്റായ വാർത്ത നൽകിയ നോഡൽ ഓഫീസറെ കൗൺസിലർമാർ ഡിഎംഒ ഓഫീസിൽ ഉപരോധിച്ചു . 112 ദിവസമായിട്ടും രണ്ടാം ഡോസ് കിട്ടാതെ അയിരക്കണക്കിന് ആളുകൾ ആശങ്കയിൽ കഴിയുമ്പോളാണ് 18 വയസ്സ് മുതലുള്ളവർക്ക് വാക്സിൻ നൽകുമെന്ന തെറ്റായ വാർത്ത നോഡൽ ഓഫീസർ നൽകിയിരിക്കുന്നത്. ഇതു മൂലം ജനങ്ങളോട് മറുപടി പറയേണ്ട അവസ്ഥ ഉണ്ടായതായി കൗൺസിലർമാർ പറഞ്ഞു.
ജില്ലയിൽ 2 ദിവസത്തേക്ക് മാത്രമുള്ള വാക്സിൻ മാത്രം സ്റ്റോക്ക് ഉള്ളപ്പോഴാണ് ജനത്തെ വിസ്സികളാക്കുകയും കൗൺസിലർ മാരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന ഇത്തരം നിരുത്തരവാദപരമായ വാർത്ത നൽകിയതെന്നും, ലഭ്യത ഉറപ്പു വരുത്തി എല്ലാവർക്കും വാക്സിൻ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആൻ്റണി കുരീത്തറ ആവശ്യപ്പെട്ടു.
യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി അരിസ്റ്റോട്ടിൽ അധ്യക്ഷത വഹിച്ച
പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് ആൻ്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത ഡിക്സൺ,പാർലമെൻ്ററി പാർട്ടി നേതാക്കളായ ഹെൻട്രി ഓസ്റ്റിൻ, മിനിമോൾ വി.കെ, അഭിലാഷ് തോപ്പിൽ, ആൻ്റണി പൈനുതറ , എ.ആർ.പദ്മദാസ് തുടങ്ങിയവർ പ്രസംഗിച്ചു ,കൗൺസിലർമാരായ ടിബിൻ ദേവസ്സി ,ബാസ്റ്റിൻ ബാബു, ഷൈല തദേവൂസ് ,മിനി ദിലീപ്, ഷീബ ഡുറോം, സുജ ലോനപ്പൻ , മിന്ന വിവേര, മേഴ്സി ടീച്ചർ, സീന ഗോകുലൻ ,കെ.എ. മനാഫ് ,മനു ജേക്കബ്ബ് , ശാന്ത ടീച്ചർ , രജനി മണി
തുടങ്ങിയവർ നേതൃത്വം നൽകി.


