കൊച്ചി: കനത്ത മഴയില്‍ താഴ്നപ്രദേശങ്ങള് വെള്ളത്തിലായതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. 10 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായി കീലേരി മലയിലെ 20 പേരാണ് ക്യാമ്പിലുള്ളത്. കാക്കനാട് വില്ലേജിലെ മാര്‍ അത്തനേഷ്യസ് സ്കൂളിലാണ് ക്യാമ്പ്.
അതേസമയം കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ രാത്രിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപെട്ടിരുന്നു. എംജി റോഡില്‍ രാത്രിയില്‍ ഗതാഗതം തടസ്സപ്പെട്ടു. പനമ്പള്ളി നഗറിലെ കടകളില്‍ വെള്ളം കയറി. വൈറ്റിലയിലെ പല വീടുകളിലേക്കും വെള്ളം കയറി.