കാത്തിരുന്നു ലഭിച്ച വരദാനം പോലെ ചാക്കോച്ചന് – പ്രിയ ദമ്ബതികളുടെ പൊന്നോമന ഇസഹാഖ് ബോബന് കുഞ്ചാക്കോയുടെ വരവ് അവരുടെ ജീവിതത്തിലെ ധന്യ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞരുളിയ കണ്മണിയിലാണ് ചാക്കോച്ചനും പ്രിയയും കണ്‍നട്ട് അവരുടെ ഏറ്റവും മനോഹരമായ സന്തോഷങ്ങളത്രയും ആസ്വദിക്കുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മാമോദിസ കര്‍മം നടന്നിരുന്നു.വനിത ജൂലൈ ലക്കത്തിന് അനുവദിച്ച പ്രത്യേകിച്ച അഭിമുഖത്തില്‍ തങ്ങളുടെ പുത്രസൗഭാഗ്യം ഇസ്ഹാഖ് എന്ന പൊന്പൂവിനെക്കുറിച്ച് ഹൃദയം തുറക്കുകയാണ് ചാക്കോച്ചനും പ്രിയയും. അതിലെ ഒരു പ്രസക്ത ഭാഗം..സന്തോഷിച്ചതും സങ്കടപ്പെട്ടതുമായ ഒരുപാടു നിമിഷങ്ങള്‍ ഒാര്ത്തിരിക്കുന്നില്ലേ?

പ്രിയ: പൊസിറ്റിവ് എനര്‍ജി തന്നുകൊണ്ട് ചാക്കോച്ചന് എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞുപോയ അവസരങ്ങളുണ്ടായിട്ടുണ്ട്.
ചില പിറന്നാള്‍ ആഘോഷങ്ങള്‍ക്കു പോകുമ്ബോള്‍ മനസ്സിനെ എത്ര ശാന്തമാക്കി വയ്ക്കാന്‍ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേല്പിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്ബോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. ‘പോയതിനെക്കാള് ജാടയ്ക്കാണല്ലോ തിരച്ചു വരുന്നതെന്ന്’ പലരും ഒാര്‍ത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ.

പലപ്പോഴും പ്രായമായവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് മാറി നില്ക്കുമായിരുന്നു. ചോദ്യങ്ങളും ‘അഭിപ്രായ പ്രകടനങ്ങളും’ നമ്മളെ എത്ര മുറിവേല്പിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളില്‍ ചിലരുടെ പൊതു സ്വഭാവമാണിത്.
‘മോളേ കുഞ്ഞുങ്ങളില്ലല്ലേ. ഇത്രയും പ്രായമായ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞുണ്ടാകാന്‍ പ്രയാസമായിരിക്കും അല്ലേ? എന്നൊക്കെ ചോദിച്ചവരുണ്ട്. ഇത്തരം ഭയത്തിന്റെ വിത്തുകള്‍ മനസ്സില്‍ വീഴുമ്ബോള്‍ ചാക്കോച്ചന് തന്ന എല്ലാ പൊസിറ്റിവ് ചിന്തകളും ഉണങ്ങിപ്പോകും. പിന്നെ, ഒന്നില്‍ നിന്നു തുടങ്ങും.
ഇങ്ങനെയുള്ള സംശയാലുക്കള്‍ ദയവായി ഒരു കാര്യം ഒാര്‍ക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനില്‍ക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്.


