രജിഷ വ്യത്യസ്തമായ ആറ് ഗെറ്റ് അപ്പുകളിൽ എത്തുന്ന ജൂൺ സിനിമയുടെ ട്രെയിലര്‍ ഫേസ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസില്‍ വെച്ച് പുറത്തിറക്കി. സിനിമയുടെ സംവിധായകനായ അഹമ്മദ് കബീർ, നിര്‍മാതാവ് വിജയ് ബാബു, നായിക രജിഷ, ചിത്രത്തിലെ മിന്നി മിന്നി എന്ന മനോഹര ഗാനമാലപിച്ച അമൃത സുരേഷ്, സംഗീത സംവിധായകന് ഇഫ്തിഖാര്‍, പുതുമുഖ ഗായിക ബിന്ദു അനിരുദ്ധന് എന്നിവരാണ് ഫേസ്ബുക്ക് ലൈവില്‍ പങ്കെടുത്തത്. പാട്ട് പാടിയും സിനിമയുടെ ചിത്രീകരണ കഥകള്‍ പങ്കുവെച്ചുമാണ് താരങ്ങള്‍ ട്രെയിലര്‍ ലോഞ്ച് മനോഹരമാക്കിയത്.
June Trailer Launch
Posted by Rajisha Vijayan on Friday, February 1, 2019
അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂണിൽ ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങള്‍ എന്നിലൂടെ സഞ്ചരിക്കുന്ന ജൂൺ നായികാ കേന്ദ്രികൃതമായ സിനിമയാകും എന്നാണ് നിര്‍മാതാവായ വിജയ് ബാബു പറയുന്നു.


