മൂവാറ്റുപുഴ: അവിടെ താളം മില്പോ മില്പോ പോ പോ വടക്കന്‍ രണ്ട് താളം താകൃത് തായിപോ ചടുല താളത്തില്‍ ആടിതിമിര്‍ത്ത വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളിലെ പ്രതിഭകള്‍ കോല്‍കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
പരിശുദ്ധ ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഉരുവിട്ട് തുടങ്ങിയ കോല്‍കളി അനശ്വര പ്രണയ കഥയായ ലൈ മജ്നുവിനെ ആസ്പദമാക്കി മഹാകവി മൊയിന്‍കുട്ടി വൈദ്യര് ചിട്ടപ്പെടുത്തിയ ആനെ മദനപൂ കനി തേനാളെ എന്ന് തുടങ്ങുന്ന വരികള്‍ ഹിന്ദുസ്ഥാന്‍ ഗര്‍വ് ശൈലയില്‍ പാടിയാണ് കാര്‍മല്‍ ജേതാക്കളായത്. കോഴിക്കോട് കോയ ഗുരുക്കളുടെ ശിക്ഷണത്തില്‍ ഡാനിയന്‍ ഷിബു തോമസ്, മനാഫ് അഷ്റഫ്, ജോസഫ് ജിജി, ഏണസ്റ്റോ വര്‍ഗീസ്, എബല്‍ ജോജോ, അലക്സ് ജോസ് ജിമ്മി, ആരവ് ജഗദീഷ്, സല്മാന് ഫാരീസ്, ആദിനാഥ് അശോക്, അസ്ലഹ് സ്വാലിഹ്, ഡെല്വിന് സജു, ക്രിസ്റ്റി പി. ജോജോ എന്നിവരാണ് കോല്‍കളിയില്‍ വിസ്മയം തീര്‍ത്തത്. കഴിഞ്ഞ മൂന്ന് സഹോദയ മത്സരങ്ങളിലും ഈ വിഭാഗത്തില്‍ വിജയിച്ച കാര്‍മല്‍ ഇക്കുറി ഹാട്രിക് കരസ്ഥമാക്കി. ആതിഥേയരായ നിര്‍മല പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. ഇരു സ്കൂളുകള്‍ക്കും പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാം.